SignIn
Kerala Kaumudi Online
Sunday, 19 July 2026 6.58 AM IST

'വാക്ക് ടു ലീഡ് റൊബോട്ടിക്സ് ടെക് ക്വസ്റ്റ് ' നാല് സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചു

walkaroo
, 'വാക്ക് ടു ലീഡ് റൊബോട്ടിക്സ് ടെക് ക്വസ്റ്റ്' പദ്ധതിയുടെ നാലാം ഘട്ടം ശശിമല ഉദയ ജി.യു.പി.എസിൽ നടന്ന പരിപാടിയിൽ നിന്ന്

കോഴിക്കോട്: വാക്കറു ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗമായ വാക്കറു ഫൗണ്ടേഷൻ, 'വാക്ക് ടു ലീഡ് റൊബോട്ടിക്സ് ടെക് ക്വസ്റ്റ് ' പദ്ധതിയുടെ നാലാം ഘട്ടം വയനാട് ജില്ലയിലെ നാല് സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചു. റൂറൽ, ഗോത്രവർഗ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള സ്റ്റെം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ളതാണ് പദ്ധതി.

വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ കല്ലിങ്കര ജി.യു.പി.എസിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ സൗമ്യ, ഹസീന, ജഗദീഷ് എന്നിവർ പങ്കെടുത്തു. ശശിമല ഉദയ ജി.യു.പി.എസിൽ നടന്ന ചടങ്ങ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിനു കാച്ചിറയിൽ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ (എസ്.എസ്.കെ സുൽത്താൻ ബത്തേരി) ടി. രാജൻ എന്നിവർ പങ്കെടുത്തു. മാനന്തവാടി ജി.യു.പി.എസിൽ ഡിവിഷൻ കൗൺസിലർ ഹംസ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ. കെ. ലാലു, വാർഡ് മെമ്പർ വിൻസെന്റ് ചെറവേലിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ പൂതാടി ജി.യു.പി.എ സിലെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 90 ലക്ഷത്തിൽ പരം രൂപയുടെ ഇടഞ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നാലാം ഘട്ടം, വയനാട്ടിൽ നാല്, കോഴിക്കോട് പതിമൂന്ന്, മലപ്പുറത്ത് ഏഴ് എന്നിങ്ങനെ കേരളത്തിലുടനീളമുള്ള 24 സർക്കാർ സ്‌കൂളുകളിലാണ് ആരംഭിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL