SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.49 PM IST

മാതമംഗലം, തീണൂർ പുത്തൻകുന്ന് പാടശേഖരങ്ങളിൽ  നെൽകൃഷിക്ക് വെള്ളമില്ല; ചെക്ക് ഡാം പ്രവർത്തി എങ്ങുമെത്തിയില്ല 

checku
ചെക്ക് ഡാമിൻ്റെ നവീകരണ പ്രവൃത്തി പാതിവഴിയിൽ നിലച്ചതിനാൽ കുഴൽകിണറിൽ നിന്ന് പാടത്തേക്ക് വെള്ളംപമ്പ് ചെയ്യുന്നു

സുൽത്താൻ ബത്തേരി: മഴയില്ലാത്തതിനാൽ ന‌ഞ്ചകൃഷിയ്ക്ക് വെള്ളമില്ലാതെ കർഷകർ ബുദ്ധിമുട്ടുമ്പോഴും പാടശേഖരങ്ങളിൽ ജലസേചനത്തിനായി ഒന്നരക്കോടി രൂപ മുടക്കി നവീകരിക്കുന്ന ചെക്ക് ഡാമിന്റെ പ്രവൃത്തി എങ്ങുമെത്തിയില്ല.

നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലം, തീണൂർ പുത്തൻകുന്ന് പാടശേഖരങ്ങളിലെ കർഷകരാണ് പ്രതിസന്ധി നേരിടുന്നത്.

നാല് വർഷം മുമ്പാണ് ഡാം നിർമ്മാണത്തിന് തുടക്കമിട്ടത്. എന്നാൽ പ്രവർത്തി നീങ്ങിയില്ല. നഞ്ചകൃഷി ഇറക്കാൻ കുഴൽ കിണറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ. പലരും സ്വന്തംചിലവിൽ കുഴൽകിണറുകൾ കുഴിച്ച് അതിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് നിലവിൽ കൃഷിയിറക്കുന്നത്. ചെക്ക് ഡാം പൂർത്തിയാകാത്തതിനാൽ ഹെക്ടറുകണക്കിന് വയലാണ് പുഞ്ച കൃഷിയിറക്കാനാകാതെ വെറുതെയിട്ടത്. ഇപ്പോൾ മഴക്കാലത്തും ചെക്ക് ഡാമിന്റെ പ്രവൃത്തികൾ പൂർത്തിയാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. മഴ ദുർബലമായതോടെ പലകർഷകരും സ്വന്തംനിലയിൽ കുഴൽകിണർ കുഴിച്ച് അതിൽ നിന്നും വെള്ളംപമ്പ് ചെയ്താണ് അൽപ്പമെങ്കിലും കൃഷിയിറിക്കിയിരിക്കുന്നത്. ഇതും എത്രനാൾ തുടരാനുകുമെന്ന അറിയില്ലെന്നാണ് കർഷകർ പറയുന്നു.

പ്രവർത്തി ഏറ്റെടുക്കാതെ കരാറുകാരൻ

2022 ൽ മന്ത്രി റോഷി അഗസ്റ്റിനാണ് നമ്പികൊല്ലി കൊട്ടക്കുനിയിൽ തൊടുവെട്ടി തോടിനുകറുകെയുള്ള ചെക്ക് ഡാമിന്റെ നവീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചെക്ക് ഡാം നവീകരിച്ച് വെള്ളംസംഭരിച്ച് പമ്പ് ചെയ്ത് കനാൽവഴിയും പൈപ്പുകൾ സ്ഥാപിച്ചും സമീപത്തെ മാതമംഗലം, പുത്തൻകുന്ന്, തീണൂർ പാടശേഖരങ്ങളിലെ മുന്നൂറ് ഏക്കർ വയലിലേക്ക് വെള്ളമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. മോട്ടാർപുരയ്ക്കായി കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് മേൽക്കൂര വാർക്കുകയും, ചെക്ക് ഡാമിന്റെ പാർശ്വഭാഗങ്ങൾ ഭാഗികമായി വാർക്കുകയും ചെയ്യുകമാത്രമാണ് ഉണ്ടായത്. തുടർന്നുള്ള പ്രവൃത്തികൾ കരാറുകാരൻ എടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

വൈദ്യുതിയെങ്കിലും ചാർജ്

ചെയ്യണമെന്ന് കർഷകർ

പദ്ധതിക്കായി ചെക്ക് ഡാം പരിസരം വരെ വൈദ്യുതി ലൈൻ എത്തിച്ചിട്ടുണ്ട്. പക്ഷേ പദ്ധതി പൂർത്തീകരിക്കാതെ ലൈൻ ചാർജ്ജ് ചെയ്യാനാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതെങ്കിലും ചാർജ്ജ് ചെയ്താൽ സ്വന്തംനിലയിൽ കൂടുതൽ കർഷകർക്ക് കുഴൽകിണർ കുഴിച്ച് വെള്ളം പമ്പ് ചെയത് കൃഷിയിറക്കാനുകുമെന്നുമാണ് കർഷകർ പറയുന്നത്. അതിനാൽ എത്രയും പെട്ടെന്ന് കൃഷിവകുപ്പ് ഇടപെട്ട് വൈദ്യുത ലൈനെങ്കിലും ചാർജ്ജ് ചെയ്യാനുള്ള നടപടി സ്വീകരിക്കണെമന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL