മാനന്തവാടി: ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് മാനന്തവാടിയിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. ജില്ലാ ഭാരവാഹികളും സമ്മേളനം തെരഞ്ഞെടുത്ത ജില്ലാകമ്മിറ്റി അംഗങ്ങളുമാണ് മുൻനിരയിൽ റാലി നയിച്ചത്. 243 പ്രതിനിധികളും നീലഗിരിയിൽ നിന്ന് ഉൾപ്പെടെയുള്ള സൗഹാർദ പ്രതിനിധികളും നേതൃത്വത്തിന് പിന്നിലായി അണിനിരന്നു. ബ്ലോക്ക് കമ്മിറ്റികൾ കൽപ്പറ്റ, ബത്തേരി, വൈത്തിരി, കോട്ടത്തറ, മീനങ്ങാടി, പനമരം, പുൽപ്പള്ളി, മാനന്തവാടി എന്നീ ക്രമത്തിൽ ബാനറിന് പിന്നിലായി അണിനിരന്നു. വെള്ളിയാഴ്ച്ച പതാക ഉയർത്തി മൂന്നുദിവസംനീണ്ട സമ്മേളനം ഗാന്ധിപാർക്കിൽ സജ്ജീകരിച്ച രക്തസാക്ഷി പുഷ്പ്പൻ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ ജിതിൻ അദ്ധ്യക്ഷനായി. സമ്മേളന ലോഗോ രൂപകൽപ്പന ചെയ്ത പി. പ്രണവ്, രക്തസാക്ഷി സ്തൂപമൊരുക്കിയ കെ.എസ് സുധീഷ് എന്നിവർക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഒ.ആർ കേളു ഉപഹാരം നൽകി. സെക്രട്ടറി കെ.എം ഫ്രാൻസീസ് സ്വാഗതവും ട്രഷറർ സാന്ദ്ര രവീന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |