SignIn
Kerala Kaumudi Online
Sunday, 26 July 2026 5.25 AM IST

പ്രതിരോധ വേലി തകർത്ത്  കാട്ടാനകൾ ജനവാസ മേഖലയിൽ  മൂടക്കൊല്ലി -കൂടല്ലൂർ പ്രദേശത്ത് വ്യാപക കൃഷിനാശം 

raja
ഇരുമ്പുകുത്തിയിൽ രാജപ്പൻ്റെ കൃഷികൾ കാട്ടാന നശിപ്പിച്ച നിലയിൽ

സുൽത്താൻ ബത്തേരി: റെയിൽപാള വേലി തകർത്ത് മൂടക്കൊല്ലി-കൂടല്ലൂർ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിവെച്ചു. ഏക്കർകണക്കിന് സ്ഥലത്തെ കാർഷിക -നാണ്യ വിളകളാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.കുന്നേൽ ഷിബി, ഇരുമ്പുകുത്തിയിൽ രാജപ്പൻ, കുരിക്കാട്ടിൽ രഘു, പേപ്പാതിയിൽ രവി, നിരപ്പേൽ ശശി, കരിക്കുളത്ത് അജീഷ് എന്നിവരുടെ വാഴ,കാപ്പി, കുരുമുളക്, കമുക് ,തെങ്ങ്എന്നിവയാണ് ആന നശിപ്പിച്ചത്. ആനക്കുഴി, മണ്ണുണ്ടി, അയ്നിത്തടം എന്നിവിടങ്ങളിലാണ് ആന പ്രതിരോധ വേലി തകർത്തിരിക്കുന്നത്. മേഖലയിൽ ആനകൂട്ടത്തിന്റെയും ഒറ്റയാന്റെയും പരാക്രമമാണ് തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ. കാട്ടാനയെ തിരിച്ച് വനത്തിലേയ്ക്ക് കയറ്റിവിടാൻ ശ്രമിച്ചാൽ നാട്ടുക്കാരെ ആക്രമിക്കാജനായി ഓടിയടുക്കുകയാണ് ചെയ്യുന്നത്. അതിനാൽ കാട്ടാന കൃഷികളെല്ലാം തിന്ന് പോകുന്നത് നോക്കി നിൽക്കാനെ കാർഷകർക്ക് കഴിയു. പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയും വന്യമൃഗങ്ങൾ നശിപ്പിച്ച കർഷകരുടെ കൃഷികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് മേഖലയിലെ ജനങ്ങളുടെ ആവശ്യം.

കാര്യക്ഷമമാകാതെ പ്രതിരോധ വേലികൾ

സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് റെയിൽപാളവേലികൊണ്ടുള്ള ആന പ്രതിരോധ വേലി ഇവിടെ സ്ഥാപിച്ചത്. സുൽത്താൻ ബത്തേരി നഗരസഭയിലെ സത്രംകുന്ന് മുതൽ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി-കൂടല്ലൂർവരെയാണ് വേലി. സ്ഥാപിച്ചത്. വേലിയുടെ നിർമ്മാണത്തിലുണ്ടായ അപാകത കാരണം പലയിടത്തും വേലി തകർന്നു. ഇത് വെൽഡിംഗ് നടത്തി യോജിപ്പിക്കാനുണ്ടാകുന്ന കാലതാമസം പലപ്പോഴും വേലി തുറന്ന് തന്നെ കിടക്കാൻ ഇടയാക്കുന്നു. വേലി കടന്ന് പോകുന്നത് കാടിന്റെ ഉള്ളിലൂടെയായതിനാൽ ഇത് ആന ത‌ർത്താൽതന്നെ ആരുടെയും ശ്രദ്ധയിൽപ്പെടുകയില്ല. വേലി തകർന്ന് കിടക്കുന്ന വിവരം നാട്ടൂകാരുടെ ശ്രദ്ധയിൽപ്പെട്ടങ്കിൽമാത്രമെ വനംവകുപ്പും അറിയുകയുള്ളു. പൊട്ടികിടക്കുന്ന വേലി വെൽഡ് ചെയ്ത് ഘടിപ്പിക്കാൻ വേണ്ട വെൽഡിംഗ് മെഷീൻ മഴക്കാലത്ത് വനത്തിനകത്തേയക്ക് എത്തിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് തുറന്ന് തന്നെ കിടക്കുകയാണ്. ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് തകർന്ന് കിടക്കുന്ന ആന പ്രതിരോധ വേലി സ്വകാര്യ വ്യക്തികൾ സ്വന്തം ചെലവിലാണ് മിക്കപ്പോഴും നന്നാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL