കൽപ്പറ്റ: ജില്ല എപ്പോഴൊക്കെ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയും ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ കള്ളാടി മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അനുമോദിക്കുന്നതിനായി പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.പി. മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെയും സേവന മനോഭാവത്തെയും അഭിനന്ദിക്കുന്നതായും മരിച്ചവരുടെ ആത്മാക്കൾക്ക് പ്രണാമം അർപ്പിക്കുന്നതായും എം.പി അറിയിച്ചു. രക്ഷാപ്രവർത്തന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായ വിവിധ സേനാ വിഭാഗങ്ങൾ, സന്നദ്ധസേന പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന പരിപാടിയിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ്, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |