പുൽപ്പള്ളി: പുൽപ്പള്ളി ഭൂദാനത്ത് ചൊവ്വാഴ്ച രാത്രിയിറങ്ങിയ കാട്ടാന കൃഷിയിടങ്ങളിൽ വ്യാപക കൃഷിനാശം വിതച്ചു. പ്രദേശവാസികളായ കുനംപറമ്പിൽ സിറിയക്, ഇല്ലിക്കൽ ഉണ്ണി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശനഷ്ടങ്ങൾ വരുത്തിയത്. സിറിയക്കിന്റെ പറമ്പിലുണ്ടായിരുന്ന കായ്ച്ചു തുടങ്ങിയ നിരവധി തെങ്ങുകളും വിളവെടുപ്പിന് പാകമായ വാഴകളും കാട്ടാന പിഴുതെറിഞ്ഞു. കൂടാതെ, പാതിവിളഞ്ഞ കാപ്പിക്കുരുകൾ ഉള്ള നിരവധി കാപ്പി ചെടികൾ ചവിട്ടിമെതിച്ചും ഒടിച്ചും തകർത്ത നിലയിലാണ്. പ്രദേശത്ത് വന്യമൃഗശല്യം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും, കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പും അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |