മാനന്തവാടി: പേര്യ ആലാറ്റിൽ റോഡിൽ വ്യാഴാഴ്ച രാവിലെ 5 മണിയോടെയാണ് കൂറ്റൻ അയനി മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടത്. മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രവീൺ കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ എം.ബി ബിനു, കെ.ജി. ശശി, ബിനീഷ് ബേബി, ടി. ആനന്ദ് ഹോംഗാർഡ്മാരായ എം.എസ്. ബിജു, പി.യു. ജോബി എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |