സുൽത്താൻ ബത്തേരി: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതിനെതുടർന്ന് വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും വീടിന് ഭാഗികമായി കേട് പാട് സംഭവിക്കുകയും ചെയ്തു. സുൽത്താൻബത്തേരി റഹ്മത്ത്നഗർ സക്കീനയുടെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ അപകടം സംഭവിച്ചത്. സുൽത്താൻ ബത്തേരിയിൽന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീ അണച്ചത്. തീപടരുന്നത് കണ്ട് കുടുംബാംഗങ്ങൾ പുറത്തോക്കോടി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നത്. സക്കീനയും മകൻ അൻസാറും ഭാര്യയും ഒന്നരവയസ്സുള്ള മകളും വീടിന്റെ ജിപ്സം വർക്ക് ചെയ്യുന്ന രണ്ട് ജോലിക്കാരും ഈസമയം വീട്ടിലുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിലേക്ക് തീപടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് അൻസാർ അടുക്കളയിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരി മകളെയും ഉമ്മയെയും ഭാര്യയെയും ജോലിക്കാരെയും വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതലായി തീപടരുകയും വാഷിംഗ് മെഷീനും ഗ്യാസ് സ്റ്റൗവും കുക്കറുമടക്കള്ള വീട്ടുപകരണങ്ങളും പൊട്ടിതെറിക്കുകയും കത്തിയമരുകയും ചെയ്തു. തീപിടുത്തത്തിൽ വീടിന്റെ മേൽകൂരയും ജനൽചില്ലുകളും അടുക്കള വാതിലും കത്തിയും പൊട്ടിയും നശിക്കുകയും ഭിത്തിക്ക് വിള്ളലും സംഭവിച്ചു. വീട്ടിൽ നിന്ന് തീപടരുന്നത് കണ്ട് സമീപവാസികളും ഓടിക്കൂടി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സെത്തി തീ അണച്ചത്. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് വീട്ടുകാർക്ക് ഉണ്ടായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |