മാനന്തവാടി: റോഡരികിലെ കലുങ്കിൽ നിന്നും താഴ്ചയിലേക്ക് വീണ് പരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തരുവണ കരിങ്ങാലി ഉന്നതിയിലെ മനോജ് (36) നാണ് വീണ് പരിക്കേറ്റത്. ബുധൻ പകൽ 11.30ന് പായോട് കുരിശ്പള്ളിക്ക് സമീപമുള്ള തോട്ടിന്റെ കലുങ്ങിന് താഴെയായി മനോജിനെ വീണ് പരിക്കേറ്റ നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. 12 അടിയോളം താഴ്ചയിലേക്ക് വീണ് യുവാവിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. നാട്ടുകാർ മാനന്തവാടി അഗ്നിരക്ഷാനിലയിൽ വിവരമറിയച്ചതനുസരിച്ച് അഗ്നിരക്ഷാ അംഗങ്ങൾ എത്തി ഇയാളെ രക്ഷപ്പെടുത്തി മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഇ.ജെ മത്തായി, ഇ.കെ ആഷിഫ് , കെ.ജെ ജിതിൻ, ബിനീഷ് ബേബി, പ്രിയേഷ് സോൽവിൻ, ഹോം ഗാർഡ് പി.യു ജോബി എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |