SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.21 AM IST

നൂൽപ്പുയിലെ നെൽപ്പാടങ്ങൾ വരൾച്ചയുടെ പിടിയിൽ

nel
ലഭ്യമായ ജല സ്രതസിൽ നിന്ന് മോട്ടർഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നെൽകൃഷി നനക്കുന്ന കർഷകൻ

സുൽത്താൻ ബത്തേരി: മഴയില്ലാതെയാതോടെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ് നൂൽപ്പുഴയിലെ നെൽപ്പാടങ്ങൾ. വയലുകളിൽ വെള്ളമില്ലാതെ നെൽച്ചെടികൾ ഉണക്കിന്റെ പിടിയിലാകാൻ തുടങ്ങിയതോടെ ജലസ്രോതസുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കർഷകർ കൃഷി സംരക്ഷിക്കാൻ പെടാപാടാണ് പെടുന്നത്. ഈ അവസ്ഥതുടരുകയാണെങ്കിൽ നെൽകൃഷി നശിക്കുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. ഏറ്റവും വലിയ പാടശേഖരങ്ങളും നീർച്ചോലകളുമുള്ള പഞ്ചായത്താണ് നൂൽപ്പുഴ. ഇവിടെയാണ് നെൽകൃഷി അടക്കം ഉണങ്ങി നശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നത്. ഇത്തവണ ഏറ്റവും കുറവും മഴലഭിച്ചതും ഈ പഞ്ചായത്തിലാണ്. വൈകികിട്ടിയ മഴയിൽ നിലമൊരുക്കിയും പൊടിവിതയായും നാട്ടിവെച്ചുമൊക്കെയാണ് നെൽകൃഷി ഇത്തവണ കർഷകർ ഇറക്കിയത്. എന്നാൽ പിന്നീട് മഴ ലഭിക്കാതായതോടെ വയലുകൾ വിണ്ടുകീറി നെൽകൃഷി ഉണങ്ങി നശിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ സമീപത്തെ ജലസ്രോതസുകളിൽ വെള്ളമുള്ളവർ സ്വന്തംനിലയിൽ മോട്ടോർവെച്ച് പമ്പ് ചെയ്ത് വെള്ളമെത്തിച്ചാണ് ഉണക്കിൽ നിന്ന് താൽക്കാലികമായെങ്കിലും കർഷകർ നെൽകൃഷി സംരക്ഷിച്ചുവരുന്നത്. ഇത്തവണ മൺസൂൺ കാര്യമായി ലഭിച്ചില്ല. ജില്ലയിൽ 37 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഇത്തവണ ചൂട് കൂടുകയും ചെയ്യും. ഇത് ഏറെ ബാധിച്ചത് നെൽകർഷകരെയാണ്. ഈ സാഹചര്യത്തിൽ ചെക്ക്ഡാമുകളടക്കം പുനരുജ്ജീവിപ്പിച്ച് വിളസംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാർതലത്തിൽ ഉണ്ടായില്ലെങ്കിൽ നെൽകൃഷിയടക്കമുള്ള വിളകൾ ഇല്ലാതാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL