SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.01 AM IST

പരിസ്ഥിതിലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം

citu
മാനന്തവാടി എരുമത്തെരുവ് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സി.ഐ.ടി.യു. മാനന്തവാടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ മാസം വന്ന കേന്ദ്ര കരട് വിജ്ഞാപനത്തിൻ മേൽ മൂന്ന് മാസം കഴിഞ്ഞിട്ടും യു.ഡി.എഫ്. സർക്കാർ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇത് ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിത്. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള ഇടപെടൽ കേന്ദ്രസംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മാനന്തവാടി എരുമത്തെരുവ് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. എൻ.ജെ. ഷജിത്ത് അദ്ധ്യക്ഷനായി. കെ.ജി. ജോയി അനുശോചന പ്രമേയവും ബാബുഷജിൽ കുമാർ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.കെ പുഷ്പൻ, പി.ടി ബിജു എന്നിവർ പ്രസംഗിച്ചു. ബാബു ഷജിൽകുമാർ സ്വാഗതവും സി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.ജെ. ഷജിത്ത് (പ്രസിഡന്റ്), എൻ.ആർ. ജിജീഷ്, വി. അഷറഫ്, സീമന്തിനി സുരേഷ് (വൈസ് പ്രസിഡന്റുമാർ),​ ബാബു ഷജിൽകുമാർ (സെക്രട്ടറി), കെ.എം. അബ്ദുൽ ആസിഫ്, കെ.ജി. ജോയി, കെ.ടി. ഗോപിനാഥൻ (ജോ.സെക്രട്ടറിമാർ). സി.പി. മുഹമ്മാലി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL