
വാഷിംഗ്ടൺ: 'വിദേശ രാജ്യങ്ങൾക്കുള്ള എല്ലാ അനാവശ്യ സഹായങ്ങളും നിറുത്തലാക്കി. തുടങ്ങിയിട്ടേ ഉള്ളൂ"- യു.എസ് കോൺഗ്രസിൽ നയം വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാമൂഴത്തിലെ ആദ്യ അഭിസംബോധനയിലാണിത്.
ഇന്ത്യ, ചൈന, ബ്രസീൽ അടക്കം രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതിക്ക് 'പരസ്പര താരിഫ്" ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരും. യു.എസ് ഉത്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്ക് അതേ നിരക്കിൽ തിരിച്ചും ചുമത്തും. മിക്ക രാജ്യങ്ങളും അമേരിക്കയെ മുതലെടുക്കുന്നു. ഇനി അനുവദിക്കില്ല. ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ വാഹനങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നു. ഇത് അനീതിയാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |