SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ട്രംപുമായി ചർച്ച നടത്തി ലൂല

pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവയും മറ്റ് സാമ്പത്തിക വിഷയങ്ങളും ചർച്ചയിൽ മുഖ്യ വിഷയമായി. ലൂലയുമായുള്ള ചർച്ച മികച്ചതായിരുന്നെന്നും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വരും മാസങ്ങളിൽ ചർച്ച നടത്തുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ബ്രസീലിലെ അപൂർവ്വ ധാതു ശേഖരം ചർച്ച ചെയ്തെന്നാണ് സൂചന. അപൂർവ്വ ധാതു മേഖലയിലേക്ക് ഏതു രാജ്യത്തിന്റെയും നിക്ഷേപം ബ്രസീൽ സ്വാഗതം ചെയ്യുന്നതായി ലൂല പറഞ്ഞു. ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ പിന്തുണയ്ക്കുന്ന ട്രംപ്, ലൂലയെ നിരവധി തവണ കടന്നാക്രമിച്ചിട്ടുണ്ട്. തീരുവ, വെനസ്വേല, ഗാസ തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രംപുമായി ലൂല കൊമ്പുകോർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360