
ശതകോടീശ്വരനും മൈക്രോ സോഫ്ട് സ്ഥാപകനുമായ ബിൽഗേറ്റ്സിന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിനുമായുള്ള ബന്ധം പുറത്തു വന്നതിന്റെ കോലാഹലം അടങ്ങുന്നതിന് മുൻപ് പുതിയ വെളിപ്പെടുത്തൽ പുറത്ത്, മുൻ ഭാര്യ മെലിൻഡയുമായുള്ള വിവാഹ മോചന വേളയിൽ ബിൽ ഗേറ്റ്സിനെതിരെ ഉയർന്ന ആരോപണങ്ങളാണ് പുറത്തുവന്നത്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരുമായി നടത്തിയ അതീവ രഹസ്യ സ്വഭാവമുള്ള ഒരു ടൗൺ ഹാൾ മീറ്റിംഗിലാണ് ബിൽ ഗേറ്റ്സ് വിവരങ്ങൾ പങ്കുവച്ചത്. എപ്സ്റ്റീൻ ഫയലുകളിൽ പരാമർശിച്ചിരിക്കുന്ന രണ്ട് റഷ്യൻ യുവതികളുമായി തനിക്കുണ്ടായിരുന്ന ബന്ധം ഗേറ്റ്സ് സ്ഥിരീകരിച്ചു. 27 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2021ലാണ് ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹ മോചിതരായത്. അന്ന് 20ലധികം സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് മെലിൻഡയുടെ അഭിഭാഷകർ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ നിന്ന് പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പി.ആർ വർക്കുകളും ബിൽ ഗേേറ്റ്സ് നടത്തിയിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2026 ജനുവരിയിൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് ബിഷ ഗേറ്റ്സിന്റെ പേര് ആദ്യമായി ഉയർന്നു വന്നത്. എപ്സ്റ്റീൻ അയച്ച ഇമെയിലുകളിൽ ബി ഗേറ്റ്സിന് റഷ്യൻ യുവതികളുമായി ബന്ധമുണ്ടെന്നും അവർ വഴി ലൈംഗിക രോഗം ബാധിച്ചിട്ടുണ്ടെന്നും പരാമർശമുണ്ടായിരുന്നു. അന്ന് തന്റെ ഭാര്യയായിരുന്ന മെലിൻഡയ്ക്ക് രഹസ്യമായി ആന്റി ബയോട്ടിക്കുകൾ നൽകാൻ പദ്ധതിയിട്ടിരുന്നതായും ഇ മെയിലിൽ പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം നിഷേധിച്ച ബിൽഗേറ്റ്സ് ഗേറ്റ്സ് ഫൗണ്ടേഷൻ യോഗത്തിൽ റഷ്യൻ യുവതികളുമായുള്ള ബന്ധം സ്ഥിരീകരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |