SignIn
Kerala Kaumudi Online
Saturday, 18 July 2026 12.05 AM IST

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം,​ 7.4 തീവ്രത,​ സുനാമി മുന്നറിയിപ്പ്

mexio

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമേ അയൽരാജ്യങ്ങളായ എൽ സാൽവദോർ,​ ഗ്വാട്ടിമാല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്വാട്ടിമാല സിറ്റിയിൽ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് ആഴം കുറവായതിനാൽ മേഖലയിൽ ഭൂചലനത്തിന്റെ ആഘാതം കൂടുതലായിരുന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EARTH QUAKE, MEXICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360