SignIn
Kerala Kaumudi Online
Thursday, 16 July 2026 8.56 AM IST

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക; 35 പേർ കൊല്ലപ്പെട്ടു, മുന്നൂറോളം പേർക്ക് പരിക്ക്

attack
പ്രതീകാത്മക ചിത്രം

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാനമായ നഗരങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്. അമേരിക്കയുടെ ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. മുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം തുടരുകയാണ്. ഗൾഫ് മേഖലകളിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇരാനും ആക്രമണം നടത്തുന്നുണ്ട്.

ഇതിനിടെ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുഎസുമായി ഇറാൻ ഉടൻ കരാറിലെത്തിയില്ലെങ്കിൽ എല്ലാം തകർക്കുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അതിശക്തമായ ആക്രമണമാണ് ഇറാനെതിരെ നടക്കുകയെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇറാന്റെ ഊർജ്ജ പ്ലാന്റുകളും പാലങ്ങളും ലക്ഷ്യമിട്ടാണ് അടുത്തഘട്ട ആക്രമണമെന്നും ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഉടനെ കരയാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെ യുഎസ് നിരീക്ഷിച്ച് വരികയാണെന്നും അവിടെ എന്തെങ്കിലും പ്രവർത്തനമുണ്ടായാൽ ഉടൻ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷിയെ തകർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

English Summary

Tensions between the United States and Iran have escalated as American airstrikes continue for the fifth consecutive day, targeting strategic locations, ports, air defense systems, radar facilities, and drone launch sites in Iran. Reports say at least 35 people have been killed and around 300 others injured in the attacks. Iran has also carried out strikes targeting US military positions in the Gulf region. The conflict has increased concerns over further escalation in the Middle East.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US IRAN CONFLICT, AMERICA IRAN WAR, IRAN AIRSTRIKE, US MILITARY ATTACK IRAN, IRAN LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360