ടെഹ്റാൻ : രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾക്കെതിരെ ഇറാൻ ഐക്യരാഷ്ട്ര സഭയിൽ. തുറമുഖങ്ങൾ, റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള യു.എസ് വ്യോമാക്രമണം അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യു.എന്നിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീർ സഈദ് ഇരവാനി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പ്രത്യേക കത്തയച്ചു. രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുന്ന രീതിയിലാണ് യു.എസിന്റെ വ്യോമാക്രമണമെന്ന് ഇറാൻ കത്തിൽ ആരോപിച്ചു.
സിവിലിയൻ സംവിധാനങ്ങളെയാണ് അമേരിക്ക ബോധപൂർവ്വം ലക്ഷ്യമിടുന്നതെന്ന് ഇറാൻ ആരോപിച്ചു. ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമാണെന്ന് കത്തിൽ ഇരവാനി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഇത്തരം സൈനിക നടപടികൾ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെയും പ്രാദേശിക സ്ഥിരതയെയും പൂർണമായി തകർക്കുമെന്നും ഇറാൻ യു.എന്നിനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |