SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.23 PM IST

ലൈംഗിക പീഡനക്കേസ്; എഴുത്തുകാരിക്ക് 54 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

e-jean-carroll-
എഴുത്തുകാരി ഇ ജീൻ കരോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഴുത്തുകാരിയായ ഇ. ജീൻ കരോളിനാണ് 5.63 മില്യൺ ഡോളർ (54,17,39,431.00 കോടി രൂപ) നഷ്ടപരിഹാരം നൽകിയത്. കോടതി മേൽനോട്ടത്തിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമസ്ഥാപനത്തിന് കൈമാറുകയായിരുന്നു. യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജി ലൂയിസ് കപ്ളാന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. ഇതിനെ ട്രംപ് ശക്തമായി എതിർത്തിരുന്നു.

കേസിൽ 2023ൽ അഞ്ച് മില്യൺ ഡോളർ ആണ് സിവിൽ കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതിന്റെ പലിശയും ചേർത്താണ് ഇപ്പോൾ തുക കൈമാറിയിരിക്കുന്നത്. കരോളിന് നഷ്ടപരിഹാരം നൽകാൻ ട്രംപ് നിർബന്ധിതനാകുന്നത് ഇതാദ്യമായാണ്.

1996ൽ മാൻഹാട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ ഡ്രസിംഗ് റൂമിൽ വച്ച് ട്രംപ് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ തട്ടിപ്പാണെന്നായിരുന്നു ട്രംപിന്റെ വാദം. കരോളിന്റെ പുസ്‌തകം വിറ്റഴിക്കാനുള്ള തന്ത്രമാണെന്നും ട്രംപ് ആരോപിച്ചിരുന്നു. അതിനിടെ അഞ്ച് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരായ ട്രംപിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി കഴിഞ്ഞമാസം തള്ളി.

ലൈംഗികാതിക്രമത്തിലും അപകീർത്തിപ്പെടുത്തിയതിലും പ്രസിഡന്റ് ട്രംപ് ഉത്തരവാദിയാണെന്ന് ഒമ്പത് പേരടങ്ങുന്ന ജൂറി മൂന്ന് വർഷം മുമ്പ് ഏകകണ്ഠമായി കണ്ടെത്തിയിരുന്നുവെന്ന് കരോളിന്റെ അഭിഭാഷക റോബർട്ട കപ്ളാൻ പറഞ്ഞു. ജൂറി വിധിച്ച നഷ്ടപരിഹാരം കരോളിന് ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

English Summary

Donald Trump has paid $5.63 million in damages to writer E. Jean Carroll, including interest, following a court order in a sexual abuse and defamation case. The payment follows the U.S. Supreme Court's rejection of Trump's appeal. A jury had previously found Trump liable, while he continued to deny the allegations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E JEAN CARROLL, DONALD TRUMP COMPENSATION, TRUMP SEXUAL ABUSE CASE, ഇ ജീൻ കരോൾ, TRUMP CARROLL CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360