SignIn
Kerala Kaumudi Online
Sunday, 12 July 2026 12.21 PM IST

യാതൊരു മാനസിക പ്രശ്നങ്ങളുമില്ല, പൂർണ ആരോഗ്യവാൻ: അഭ്യൂഹങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്

READ ENGLISH VERSION

donald-trump
ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ- യുഎസ് വ്യോമാക്രമണങ്ങൾക്കിടെ തന്നെ വാൾട്ടർ റീഡ് മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പൂർണ ആരോഗ്യവാനാണെന്നും ആറുമാസത്തിലൊരിക്കൽ നടത്താറുള്ള പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.

തന്റെ ശാരീരിക മാനസിക ആരോഗ്യത്തെ ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തക മാഗി ഹേബർമാനും അദ്ദേഹം മറുപടി നൽകി. മൂന്നാം തവണയും 'കോഗ്നിറ്റീവ് ടെസ്റ്റിന്' വിധേയനായെന്നും തനിയ്ക്ക് യാതൊരുവിധ മാനസികപ്രശ്നങ്ങളും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് ചരിത്രത്തിൽ തന്നെ മൂന്ന് തവണ കോഗ്നിറ്റീവ് ടെസ്റ്റിന് വിധേയനാകുന്ന ആദ്യ പ്രസിഡന്റാണ് താനെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

സമീപകാലത്ത് നടന്ന നാറ്റോ ഉച്ചക്കോടിയ്ക്കിടെ ഇറാനെ 'ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ജപ്പാൻ' എന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ 'വ്ളാഡിമിർ പുടിൻ' എന്നും ട്രംപ് തെറ്റായി അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നത്.

ഇതിനിടെയാണ് യുഎസ് ഇറാനിൽ ആദ്യം നടത്തിയ പ്രത്യാക്രമണങ്ങളുടെ സമയത്ത് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പ്രചാരണങ്ങൾ തെറ്റാണെന്നും ഇറാൻ ആക്രമണങ്ങൾക്ക് മുൻപാണ് ട്രംപ് ആശുപത്രി സന്ദർശിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

English Summary

US President Donald Trump dismissed rumors about his mental health. He said he has undergone cognitive tests multiple times and claimed he is the first president in history to do so three times. Trump insisted that the test results prove he is mentally fit and accused critics of spreading baseless rumors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, US IRAN STRIKE, COGNITIVE TEST, TRUMP NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360