വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനീസ് ഭരണകൂടം ഇടപെടുകയും വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ കൈക്കലാക്കുകയും ചെയ്‌തെന്ന ഗുരുതര ആരോപണവുമായി പ്രസിഡന്റ് ട്രംപ്. വ്യാഴാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ വിവരങ്ങൾ ചോർന്നത് തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ഭീഷണി സൃഷ്‌ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2020 തിരഞ്ഞെടുപ്പ് കാലയളവുമുതലിങ്ങോട്ട് വർഷങ്ങൾ നീണ്ടുനിന്ന രഹസ്യപ്രവർത്തനങ്ങൾ വഴി ചൈന ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ചോർച്ചയ്ക്ക് കാരണമായെന്ന് പുതുതായി പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഇതുവഴി 22 കോടി അമേരിക്കക്കാരുടെ വിവരങ്ങൾ അമേരിക്ക രഹസ്യമായി കൈക്കലാക്കി.
പേര്, മേൽവിലാസം, ഫോൺനമ്പരുകൾ, രാഷ്‌ട്രീയ പാർട്ടി ചായ്‌വ്, മറ്റ് വിലപ്പെട്ട വ്യക്തിവിവരങ്ങൾ എന്നിവയും വോട്ട് ചെയ്യുന്നതിനും ദുരുദ്ദേശപരമായ കാര്യങ്ങൾക്കുമുള്ള വിവരങ്ങൾ എന്നിവയാണ് ചൈന ചോർത്തിയത്. തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണ് ഇതുവഴി സൃഷ്‌ടിക്കപ്പെട്ടത്. ഈ പദ്ധതിക്കായി പ്രത്യേകമായൊരു ഡാറ്റ വിനിയോഗ വിഭാഗത്തെ ചൈന ഏർപ്പെടുത്തിയെന്നും രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് വിവരമുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ ഡയറക്‌ടറെയും എഫ്‌ബിഐയെയും സംഭവത്തിൽ അന്വേഷണത്തിന് അദ്ദേഹം അധികാരപ്പെടുത്തി.
ട്രംപിന്റെ ആരോപണത്തിന് പിന്നാലെ വൈറ്റ്‌ഹൗസ് ഇതിലെ വിവരങ്ങൾ പുറത്തുവിടാൻ വെബ്‌സൈറ്റ് തുടങ്ങി. തന്റെ വാർത്താസമ്മേളനം സംപ്രേഷണം ചെയ്യാത്ത വാർത്താ ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
U.S. President Donald Trump has made a serious allegation that the Chinese government interfered in the U.S. presidential election and obtained the personal data of American voters. The claim has reignited concerns over foreign interference in elections and data security.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |