വാഷിംഗ്‌ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ ഇടപെട്ടാൽ ഒമാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒമാനെ ബോംബിട്ട് തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. തിങ്കളാഴ്‌ച ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ട്രംപിന്റെ ഭീഷണി. 'ഒമാൻ ഇടപെട്ടാൽ അവർക്കെതിരെ ശക്തമായ ബോബാക്രമണം നടത്തും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
തങ്ങൾക്കുമുന്നിൽ ഇറാൻ വെള്ളക്കൊടി ഉയർത്തി കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെതിരായ നടപടികൾക്ക് സമയപരിധിയില്ലെന്നും ട്രംപ് വ്യക്തമാക്കി. 'എനിക്ക് തിരക്കില്ല, അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകൾ എന്റെ തീരുമാനത്തെ സ്വാധീനിക്കില്ല'- ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനാണ് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തുന്നത്. നിലവിലെ ഇറാൻ-അമേരിക്ക സംഘർഷത്തിലെ നിർണായക മേഖലയാണ് ലോകത്തെതന്നെ പ്രധാന എണ്ണ വിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക്.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഒരിക്കലും ആണവായുധംകൈവശം വയ്‌ക്കാൻ കഴിയാത്ത അവസ്ഥയിലാക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിസത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. വെടിനിർത്തൽ അവസാനിക്കുന്നതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Trump has threatened military action against Oman if it intervenes in the US-Iran conflict, while demanding Iran’s surrender and warning that US action has no deadline.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |