SignIn
Kerala Kaumudi Online
Thursday, 03 September 2026 1.58 AM IST

 ദിഷ സാലിയന്റെ മരണം; സി.​ബി.ഐ അന്വേഷിക്കും

d

മുംബയ്: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ സി.ബി.ഐയോട് അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവ്. 2020 ജൂണിൽ തന്റെ മകളുടെ മരണത്തിൽ മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ദിഷ സാലിയന്റെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സി.ബി.ഐ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണം. സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്തണം. ഏതെങ്കിലും വ്യക്തിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ മതിയായ തെളിവുകൾ കണ്ടെത്തുന്നതുവരെ ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസുമാരായ സാരംഗ് കോട്വാൾ, രഞ്ജിത്സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. 2020 ജൂൺ എട്ടിന് മുംബയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നാണ് ദിഷ വീണുമരിച്ചത്. ദിവസങ്ങൾക്കുശേഷം സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360