SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

ആന്ധ്രയിൽ നിക്ഷേപത്തിനൊരുങ്ങി എം.എ. യൂസഫലി

lulu

അമരാവതി: ആന്ധ്രപ്രദേശിൽ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാൻ എം. എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയിലെ ഔദ്യോഗിക വസതിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്തി. വിശാഖപട്ടണത്തിൽ എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്‌ തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിംഗ് മാൾ, തിരുപ്പതിയിലും വിജയവാഡയിലും ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ, അത്യാധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ ലുലു ഗ്രൂപ്പ് സ്ഥാപിക്കും.

ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജ്ജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. 2200 കോടി രൂപയുടെ പദ്ധതികൾ 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങളാൽ ജഗൻമോഹൻ റെഡ്ഢി സർക്കാർ റദ്ദാക്കിയപ്പോഴാണ് ആന്ധ്രയിലെ പദ്ധതികളിൽ നിന്ന് ലുലു ഗ്രൂപ്പ് പിൻമാറിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.ഡി.പിയുടെയും ചന്ദ്രബാബു നായിഡുവിന്റെയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് ലുലുവിന്റെ പിൻമാറ്റമായിരുന്നു.

ചന്ദ്രബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം, ലുലു ഇന്ത്യ സി.ഇ.ഒ. ആൻഡ് ഡയറക്ടർ എം.എ.നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സി.ഒ.ഒ. രജിത്ത് രാധാകൃഷ്ണൻ എന്നിവരും സന്നിഹിതനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360