SignIn
Kerala Kaumudi Online
Thursday, 22 October 2026 5.59 PM IST

ഐ​ഷാ​ ​അ​ൽ​ ​ദ​ഹ്‌​രി​ ​അ​ഡ്വ​ക്കേ​റ്റ്സ് ദു​ബാ​യ് ​ഓ​ഫീ​സിന് തുടക്കമായി

legal

തിരുവനന്തപുരം:ദുബായിലെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ ഐഷാ അൽ ദഹ്‌രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസി ഓഫീസ് ദുബായ് ദെയ്‌റ പോർട്ട് സയീദ് റോഡിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു.ഇറാഖ് കോടതിയിലെ മുൻ ജഡ്ജിയും ദുബായിലെ അഭിഭാഷകനുമായ ഡോ.റെയാദ് അൽ ഖബാൻ,സുപ്രീം കോടതി അഭിഭാഷകനായ അഡ്വ.കെ.പി.കൈലാസനാഥ പിള്ള,അഡ്വ. ഹുസൈൻ അൽ ജഹ്‌രി, ആരിഫ് അൽ റഹ്മ, അഡ്വ.അഹമ്മദ് ഹസൻ റമദാൻ അൽ അലി, അഡ്വ.ഐഷ സബ്ദ് ജവഹർ സുവൈദ് അൽ ദഹ്‌രി തുടങ്ങിയവർ പങ്കെടുത്തു.

സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർനാഷണൽ ആർബിട്രേഷൻ സെമിനാറും ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സെമിനാറിൽ അഡ്വ.ബിലാൽ ഷംസുദ്ദീൻ സ്വാഗതവും അഡ്വ.പാർവതി നന്ദിയും പറഞ്ഞു. ഡോ.റെയാദ് അൽ ഖബാൻ ഐഷാ അൽ ദഹ്‌രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360