SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

ടാറ്റ ടിയാഗോ ഇ.വി വില്പന അര ലക്ഷം കവിഞ്ഞു

കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ പ്രമുഖ ഇലക്ട്രിക് മോഡലായ ടാറ്റ ടിയാഗോ ഇ.വി. 50,000 യൂണിറ്റുകളുടെ വിൽപ്പനയുമായി ചരിത്ര നേട്ടം കൈവരിച്ചു. 2022 സെപ്റ്റംബറിൽ ആദ്യമായി പുറത്തിറങ്ങിയ ടിയാഗോ ഇ.വി. വിപണിയിൽമികച്ച പ്രതികരണമാണ് നേടുന്നത്.

വിപുലമായ ഇ.വി. ശ്രേണി

നെക്സോൺ ഇ.വി., ടിഗോർ ഇ.വി., എക്‌സ്‌പ്ര‌സ് ടി, പഞ്ച് ഇ.വി.കർവ് ഇ.വി. എന്നിവ ഉൾപ്പെടുന്ന ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ ടിയാഗോ ഇ.വി. അഞ്ചാമത്തെ ഉത്പ്പന്നമാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഹാരിയർ ഇ.വി., സഫാരി ഇ.വി., അവിന്യ, സിയാറ ഇ.വി. എന്നിവയും ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലെത്തും.

വിവിധ നിറങ്ങളിലെ മോഡലുകൾ

ഇലക്ട്രിക് വാഹനങ്ങളിൽ ആകർഷകമായ കളർ ഓപ്ഷനുകളും താത്പര്യമുള്ളവർക്കായി വിപുലമായ മോഡൽ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു വകഭേദങ്ങളിലാണ് വിപണിയിൽ ലഭ്യമാകുന്നത്: എക്സ്..ഇ, എക്സ്.ടി, എക്സ്.സെഡ്.+,, എക്സ്.സെഡ്.+ ലക്സ്. ഉപഭോക്താക്കൾക്ക് പ്ലം, ടീൽ ബ്ലൂ, ഡെയ്‌ട്ടോണ ഗ്രേ, ട്രോപിക്കൽ മിസ്റ്റ്, പ്രിസ്റ്റീൻ വൈറ്റ് എന്നീ നിറങ്ങളിൽ തിരഞ്ഞെടുക്കാൻ കഴിയും.

ബാറ്ററി ഓപ്ഷനുകൾ

19.2kWh, 24kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുള്ള ഈ മോഡലുകൾ പൂർണ്ണ ചാർജിൽ പരമാവധി 315 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതാണ് ടിയാഗോ ഇ.വി.യുടെ പ്രധാന സവിശേഷത. ഈ പുതിയ നേട്ടം ടാറ്റ മോട്ടോഴ്സ് അവരുടെ ഇലക്ട്രിക് വാഹന വിപണി പിന്തുണയ്ക്കാൻ ശക്തമായ ഒരു അടിത്തറ നൽകുന്നുവെന്നും, അടുത്ത വർഷങ്ങളിൽ കൂടുതൽ ഇ.വി. മോഡലുകൾ രാജ്യത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നുമാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വില 7.99 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360