SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

കേര കർഷക സഹകരണ ഫെഡറേഷൻ ലാഭവിഹിതം കൈമാറി

kera

തിരുവനന്തപുരം: കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിന്റെ(കേരഫെഡ്) 2020-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സർക്കാരിന് കൈമാറി. സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ അപ്പക്‌സ് ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വർഷത്തിൽ 2.16 കോടി രൂപയാണ് അറ്റാദായം നേടിയത്. 1.83 ശതമാനം ലാഭവിഹിതമാണ് ഓഹരിയുടമകൾക്ക് നൽകുന്നത്. നിലവിൽ കേരഫെഡിന്റെ 98ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ കൈവശമാണ്. ഈ ഓഹരികളുടെ മൂല്യം 53.43 കോടി രൂപയാണ്. കൃഷി മന്ത്രി പി. പ്രസാദ്, കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ. ശ്രീധരൻ, എക്‌സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. എം.സി. ബിനുകുമാർ, കെ.സി രാമചന്ദ്രൻ എന്നിവർ ചേർന്ന് ലാഭവിഹിതത്തിന്റെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ദുരിതാശ്വാസ നിധിയിലേക്കും സഹായം

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി കേരഫെഡിലെ ജീവനക്കാർ ശമ്പളത്തിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 1,75,397 രൂപയും കേരഫെഡ് വിഹിതമായ 10 ലക്ഷം രൂപയും ചേർത്ത് 11,75,397 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360