SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് പുതിയ കപ്പൽ പുറത്തിറക്കി

uduppi-1

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ(സി.എസ്.എൽ) ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് നോർവേയിലെ വിൽസൺ എ.എസ്.എക്ക് വേണ്ടി നിർമ്മിക്കുന്ന ആറ് 3800 ടി.ഡി.ഡബ്ല്യു. ജനറൽ കാർഗോ കപ്പലുകളടങ്ങുന്ന പരമ്പരയിലെ ഉദ്ഘാടന കപ്പൽ ഇന്നലെ പുറത്തിറക്കി. സി.എസ്.എൽ. ഗ്രൂപ്പിന്റെ "ആത്മ നിർഭർ ഭാരത്" സംരംഭത്തിനും "മെയ്ക്ക് ഇൻ ഇന്ത്യ", "മേക്ക് ഫോർ ദ വേൾഡ്" എന്നീ പദ്ധതികളുടെ ഭാഗമാണിത്. റോയൽ നോർവീജിയൻ എംബസിയിലെ മിനിസ്റ്റർ കൗൺസലറും ഡെപ്യൂട്ടി ഹെഡ് ഒഫ് മിഷനുമായ മാർട്ടിൻ ആംദൽ ബോത്തൈയും വിൽസൺ എ.എസ്.എയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഐനാർ ടോൺസിയും ചേർന്ന് കപ്പൽ പുറത്തിറക്കി.

കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ, ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്‌കർ, ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ. ഹരികുമാർ എന്നിവരും പങ്കെടുത്തു.

നോർവേയിലെ ബെർഗെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൺ എ.എസ്.എ യൂറോപ്പിലെ പ്രമുഖ ഷോർട്ട് സീ ഫ്ലീറ്റ് ഓപ്പറേറ്ററാണ്, വിൽസൺ എ.എസ്.എ ജൂണിലും സെപ്റ്റംബറിലുമായി രണ്ട് ബാച്ചുകളായി 6300 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോ കപ്പലുകൾ എട്ട് എണ്ണം കൈമാറുന്നതിനുള്ള കരാർ ഒപ്പുവച്ചിരുന്നു.

ഉഡുപ്പി-സി.എസ്.എല്ലിന്റെ നിലവിലുള്ള ക്ലയന്റുകളിൽ നിന്നുള്ള തുടർച്ചയായ കരാറുകൾ കപ്പൽ നിർമ്മാണശാലയുടെ കഴിവുകളിലും മികവിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന് തെളിവാണെന്ന് മധു നായർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360