SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

മുത്തൂറ്റ് ഫിൻകോർപ്പ്   300 കോടി സമാഹരിക്കുന്നു

shaji-varghese

കൊച്ചി: നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്‌സുകളുടെ (എൻ.സി.ഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 300 കോടി രൂപ സമാഹരിക്കും. 1000 രൂപ മുഖവിലയുള്ള എൻ.സി.ഡികൾ ജനുവരി ആറ് വരെ ലഭ്യമാണ്. തുടർ വായ്പകൾ, സാമ്പത്തിക സഹായം, കോർപ്പറേറ്റ് ചെലവുകൾ തുടങ്ങിയവണ് തുക വിനിയോഗിക്കുക. ഇതിനു പുറമേ അധികമായി സമാഹരിക്കുന്ന 200 കോടി രൂപ കൈവശം വയ്ക്കാനുള്ള അവകാശവുമുണ്ട്. 24, 36, 60, 72, 92 മാസങ്ങളുടെ കാലാവധിയുള്ള എൻ.സി.ഡികളിൽ നിന്നുള്ള വരുമാനം പ്രതിമാസ, വാർഷിക രീതികളിലോ കാലാവധി എത്തുമ്പോൾ ഒരുമിച്ചു കിട്ടുന്ന രീതിയിലോ തിരഞ്ഞെടുക്കാം. 9 മുതൽ 10.10 ശതമാനം വരെ ലഭിക്കും.
മുത്തൂറ്റ് ഫിൻകോർപ് വൺ ആപ്പിലൂടെയും 3600ലേറെ ശാഖകൾ വഴിയും അപേക്ഷിക്കാം. ഇടപാടുകാർക്ക് എൻ.സി.ഡി മോഡ്യൂളിലുള്ള യു.പി.ഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. എൻ.സി.ഡികൾക്ക് ക്രിസിൽ എഎ/സ്റ്റേബിൾ റേറ്റിംഗും നൽകിയിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360