SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

വാണിജ്യ ഗ്യാസ് സിലിണ്ടർ ₹14.50 കുറച്ചു

gas-cylinder

കൊച്ചി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാത സിലിണ്ടറുകളുടെ വില 14.50 രൂപ കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില കൊച്ചിയിൽ 1,​812 രൂപയായി. തിരുവനന്തപുരത്ത് 1833,​ കോഴിക്കോട്ട് 1844. 5 രൂപ. ഓഗസ്റ്റ് മുതൽ ഡിസംബർവരെ തുടർച്ചയായി വില വർദ്ധിപ്പിച്ചതിന് ശേഷമാണ് പുതുവർഷത്തിൽ വില കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360