
ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നൽകിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക് സ്കൂട്ടർ വേണമെന്ന സെറിബ്രൽ പാൾസി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മൻസിലിൽ ജസീം മുഹമ്മദിന്റെ ആഗ്രഹമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സാധിച്ചു നൽകിയത്.
ഇരട്ടകളായി ജനിച്ച ജസീമിന് സഹോദരനെ പോലെ നടക്കാൻ സാധിച്ചിരുന്നില്ല. സെറിബ്രൽ പാൾസിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുൾ മനാഫ് വളർത്തുകയായിരുന്നു. പരിമിതികൾക്കുള്ളിലും നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി. ഒരു ഇലക്ട്രിക് വീൽ ചെയർ ലഭിച്ചാൽ പരസഹായം ഇല്ലാതെ ചലിക്കാം എന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ ആഗ്രഹം. പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് 6ന് സഹായം അഭ്യർത്ഥിച്ച് യൂസഫലിയുടെ ഓഫീസിലേക്ക് ഇ- മെയിൽ അയച്ചു. തുടർന്ന് ജസീമിന്റെ അവസ്ഥ തിരക്കി അറിയാൻ ലുലു പ്രതിനിധികളെത്തി. ഹരിപ്പാട് സബർമതി സ്കൂൾ സന്ദർശന വേളയിൽ ജസീമിനെ എം.എ യൂസഫലി നേരിൽ കണ്ടിരുന്നു. 'ഇലക്ട്രിക്ക് വീൽചെയർ വീട്ടിലെത്തും. നീ ധൈര്യമായി ഇരുന്നോ' എന്ന് ജസീമിന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എൻ.ബി സ്വരാജ് ലുലുഗ്രൂപ്പ് ചെയർമാന്റെ നിർദേശപ്രകാരം വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീൽചെയർ ജസീമിന് കൈമാറി.
ബിസിനസോ ഉപജീവനമോ നടത്താൻ ഈ വീൽ ചെയർ കൊണ്ട് സാധിക്കും. യൂസഫലി സാറിനോട് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി.
ജസീം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |