
കൊച്ചി: വിദേശ രാജ്യങ്ങളിലെ ഇന്ത്യയ്ക്കാരുടെ സവിശേഷമായ ആവശ്യങ്ങൾക്ക് ഉതകുന്ന പ്രത്യേക സേവനങ്ങൾ ബജാജ് അലയൻസ് ലൈഫ് പുറത്തിറക്കി. താങ്ങാവുന്ന വിലയിൽ എളുപ്പത്തിൽ വാങ്ങാവുന്ന ലൈഫ് ഇൻഷ്വറൻസ് പദ്ധതികളാണ് വിദേശ മലയാളികൾക്കായി ബജാജ് അലയൻസ് വിപണിയിൽ അവതരിപ്പിച്ചത്. യൂലിപ് പോലുള്ള മൂല്യവർദ്ധിത പദ്ധതികൾ അവതരിപ്പിച്ച് എൻ.ആർ.ഐകൾക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷ്വറൻസ് പരിരക്ഷയുടെ നേട്ടവും നൽകും. ബജാജ് അലയൻസിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ പ്രവാസികൾക്ക് എവിടെ ഇരുന്നും സേവനങ്ങൾ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നു.
എൻ.ആൻ.ഐ വിഭാഗത്തിന്റെ പ്രത്യേകമായ ആവശ്യങ്ങൾക്ക് അനുസൃതമായ പോളിസികൾ ലഭ്യമാക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് ചീഫ് ഓപ്പറേഷൻസ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫിസർ രാജേഷ് കൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |