
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ശ്രീ ഗോകുലം ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ.ക്യൂ.എ ഔദ്യോഗിക ജില്ലാ ക്വിസിംഗ് ചാമ്പ്യൻഷിപ്പിൽ വിജയികളായ ജി. എച്ച്.എസ്.എസ് അവിട്ടെനല്ലൂർ സ്കൂളിലെ യദുനന്ദ് ജി ആർ, മുഹമ്മദ് സഫ്വാൻ എന്നിവർ ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്ന് ഏറ്റുവാങ്ങി. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസാണ് മത്സരം നിയന്ത്രിച്ചത്.
ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഗ്രൂപ്പിലെ ബൈജു എം കെ സന്നിഹിതനായിരുന്നു. ജില്ലയിലെ 100 സ്കൂളുകളിലെ 350 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
നന്മണ്ട എച്ച്.എസ്.എസിലെ മൃണാൾ എസ്. ജിത്ത്, അനൈന എസ്,ജി.എച്ച്.എസ്.എസ് കല്ലാച്ചിയിലെ ടിജോ രവീന്ദ്രൻ, സൂര്യ കിരൺ, ഭാരതീയ വിദ്യാഭവൻ ചേവായൂരിലെ മേഘന സുധീർ, അദ്വൈത് എൻ. അനിരുദ്ധ്, എന്നിവർ രണ്ട് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |