
കൊച്ചി: ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ സമ്മിറ്റ് ഒഫ് ഫ്യൂച്ചർ കോൺക്ളേവ് സംഘടിപ്പിക്കുന്നു. പ്ലസ്ടു, കോളേജ് വിദ്യാർത്ഥികൾക്കായുള്ള 'സ്പീക്ക് ഫോർ ഫ്യൂച്ചർ' മത്സരത്തിൽ പങ്കെടുക്കാൻ 'ഭാവി എന്റെ കാഴ്ച്ചപ്പാടിൽ' എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രഭാഷണം അവതരിപ്പിക്കണം. മികവ് പുലർത്തുന്നവർക്ക് ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന ഉച്ചകോടിയിൽ പ്രസംഗിക്കാൻ അതുല്യ അവസരം ലഭിക്കും. ആഗോള തലത്തിൽ ആശയങ്ങൾ പ്രചരിപ്പിക്കുവാനും വിദഗ്ദ്ധരുമായി സംവദിക്കാനുമുള്ള അവസരം ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കണക്കിലെടുത്ത് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഫ്യൂച്ചർ.
വിദഗ്ദ്ധ പാനലുകൾ, വിപുല പങ്കാളിത്തം
സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, ലീഡർമാർ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപ്പശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |