
കണ്ണൂർ: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സ്‌കൈലൈൻ ബിൽഡേഴ്‌സ് കണ്ണൂരിൽ പുതിയ ഓഫീസ് തുറന്നു. കണ്ണൂർ മേലെചൊവ്വയിൽ എളയാവൂർ വില്ലേജ് ഓഫീസിന് സമീപമുള്ള സ്‌കൈലൈൻ വിംഗ്സിലാണ് പുതിയ ഓഫീസ്. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൽ അസീസ്, എക്‌സിക്യുട്ടീവ് ഡയറക്ടർ സഹൽ അസീസ് എന്നിവർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളെ തിരഞ്ഞെടുത്ത ഹുറൂൺ ഇന്ത്യ റേറ്റിംഗ്‌സിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ബ്രാൻഡാണ് സ്‌കൈലൈൻ ബിൽഡേഴ്‌സ്. 35 വർഷത്തെ പ്രവർത്തന പാരമ്പര്യവും 160ലധികം പദ്ധതികളുടെ അനുഭവസമ്പത്തുമുള്ള സ്‌കൈലൈന് 1.71 കോടി സ്‌ക്വയർ ഫീറ്റിൽ 8200ൽ പരം സന്തുഷ്ടരായ ഗൃഹ ഉടമസ്ഥരുടെ കൂട്ടായ്മ സ്വന്തമായുണ്ട്.
കേരളമൊട്ടാകെ ഗ്രൂപ്പിന്റെ പുതിയ 13 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ദുബായിലെ രണ്ടാമത്തെ പ്രോജക്ട് ഉടൻ ആരംഭിക്കും. ദുബായിലെ ആദ്യ പദ്ധതി റെക്കാഡ് വേഗത്തിലാണ് വിൽപ്പന പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |