SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

ഗോൾഡ് മാളുമായി അൽ മുക്താദിർ പ്രവർത്തനം വിപുലീകരിക്കുന്നു

alll

കൊച്ചി: പുതിയ ഗോൾഡ് മാളുകൾ ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കാൻ പ്രമുഖ ജുവലറി ശൃംഖലയായ അൽ മുക്താദിർ ഒരുങ്ങുന്നു. അൽ മുക്താദിർ ഗോൾഡ് മാൾ വടക്കൻ മലബാറിലാണ് ആദ്യം ആരംഭിക്കുന്നത്. കോഴിക്കോട്, കാസർഗോഡ്, എറണാകുളം, മിഡിൽ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

ആറ് വർഷത്തിനിടെ പണിക്കൂലി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് ഉപഭോക്താക്കൾക്ക് അൽ മുക്താദിർ ലാഭമായി നൽകിയത്. മൂന്നുമാസം, ആറുമാസം, 9 മാസം അഡ്വാൻസ് കരാറുകളിലൂടെ വിവാഹ ആഭരണങ്ങൾ ലഭ്യമാക്കി കല്യാണ പാർട്ടികൾക്ക് മികച്ച ലഭ്യമാക്കി. വരുംവർഷങ്ങളിലും അൽ മുക്താദിർ ഈ ഓഫറുകൾ തുടരും.

വില ഉയരുന്നതിനിടെ ഈ വിവാഹ സീസണിൽ കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് അൽ മുക്താദിർ സ്വർണം വിൽക്കുന്നത്. വരും ദിവസങ്ങളിലും സ്വർണത്തിന് പരമാവധി വിലകുറച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കള്ള പ്രചരണങ്ങളിൽ വീഴരുതെന്ന് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം

ഉപഭോക്താക്കൾക്ക് മികച്ച ഇളവുകളും ഓഫറുകളുമായി മുന്നോട്ടുപോകുന്ന അൽ മുക്താദിറിനെതിരെ സംഘടിതമായ കള്ള പ്രചാരണങ്ങൾ നടത്തുകയാണെന്ന് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. അൽ മുക്താദിർ ജുവലറി ആരംഭിച്ചതുമുതൽ ഈ വ്യാജപ്രചാരണം ശക്തമാണ്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് അൽ മുക്താദിർ സ്ഥാപനത്തിനെതിരെ ആരോപണവുമായി പല ഓൺലൈൻ ചാനലുകളും പ്രമുഖ സംഘടനയും രംഗത്തെത്തിയത്. ഇത്തരം നടപടികൾക്കെതിരെ നിയമ നടപടികൾ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360