SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

സൺഷൈൻ പിക്‌ചേഴ്‌സ് ഐ.പി.ഒ

sunshine

കൊച്ചി: ഇന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖനും ചലച്ചിത്ര, ടിവി ഷോ നിർമാതാവും സംവിധായകനുമായ വിപുൽ അമൃത്‌ലാൽ ഷാ നയിക്കുന്ന സൺഷൈൻ പിക്‌ചേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു.
സിനിമകളുടെയും വെബ് സീരീസുകളുടെയും ആവിഷ്‌കാരം, നിർമ്മാണം, വിതരണം തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി 83.75 ലക്ഷം ഇക്വിറ്റി ഓഹരികളാണ് ഐ.പി.ഒയ്ക്ക് എത്തിക്കുന്നത്. ഇതിൽ 50 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 33.75 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360