SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

കോട്ടയം ലുലു മാളിൽ വില ഇളവുകളുടെ ഉത്സവകാലം

lulu-mall-kottayam

കോട്ടയം: ആകർഷകമായ കിഴിവുകളുമായി കോട്ടയം ലുലുമാളിൽ ലുലു ഓൺ സെയിലും ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവിടങ്ങളിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലും നാളെ തുടങ്ങും. എൻഡ് ഒഫ് സീസൺ സെയിലിൽ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വർഷവും നടക്കുന്ന ലുലു ഓൺ സെയിൽ, ഫ്‌ളാറ്റ് ഫിഫ്റ്റി സെയിൽ എന്നിവ 12 വരെയുണ്ടാകും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന മാളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും.

കൂടാതെ 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട്, ഫാഷൻ, ഹൈപ്പർ എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനും സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടി.വി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം

ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദ കേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും നാളെ മുതൽ ജനുവരി 12 വരെയുള്ള ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360