SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

മൈജി മഹാലാഭം സെയിലിന് നാളെ തുടക്കം

myg

കോഴിക്കോട്: ആകർഷകമായ വിലക്കുറവോടെ ഡിജിറ്റൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന മൈജി മഹാലാഭം സെയിൽ നാളെ മുതൽ ജനുവരി 12 വരെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നടക്കും. മുൻവർഷങ്ങളിൽ മഹാലാഭം സെയിലിന് ലഭിച്ച മികച്ച ജനപിന്തുണ കണക്കിലെടുത്താണ് വില്പന ആഘോഷം ഇത്തവണയും നടത്തുന്നതെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി പറഞ്ഞു.
ഡിജിറ്റൽ ഗാഡ്ജറ്റ്‌സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവയിൽ 80 ശതമാനം വരെ വിലക്കുറവിൽ മഹാ ലാഭം സെയിലിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഷോറൂമുകൾക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യൽ പവലിയനിലാണ് മൈജി മഹാലാഭം സെയിൽ നടക്കുന്നത്. എല്ലാ ഉത്‌പന്നങ്ങൾക്കും ഏറ്റവും കുറഞ്ഞ വിലയും മിതമായ ഇ.എം.ഐയുമാണ് സെയിലിലൂടെ ഉപഭോക്താവിന് മൈജി നൽകുന്നത്.
120ൽ അധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് ആൻഡ് ഹോം അപ്ലയൻസസ് മേഖലയിലെ ദക്ഷിണേന്ത്യയിലെ പ്രമുഖ വില്പന ശൃംഖലയാണ് മൈജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360