SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

രക്ഷയില്ലാതെ റബർ കരയേറി കുരുമുളക്

pepper

കോ​ട്ട​യം​:​ ​വി​ല​ ​കൂ​ടാ​നു​ള്ള​ ​എ​ല്ലാ​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും​ ​റ​ബ​റി​ന് ​ര​ക്ഷ​യി​ല്ല.​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​വി​പ​ണി​യി​ൽ​ ​ച​ര​ക്ക് ​എ​ത്താ​ത്തി​നാ​ൽ​ ​വി​ല​ ​ഉ​യ​രു​മെ​ന്ന​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു​ ​ക​ർ​ഷ​ക​ർ.​ ​എ​ന്നാ​ൽ,​​​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നു​ള്ള​ ​ട​യ​ർ​ലോ​ബി​യു​ടെ​ ​ക​ളി​യാ​ണ് ​വി​ല​യി​ൽ​ ​മാ​റ്റ​മി​ല്ലാ​തെ​ ​നി​‍​ർ​ത്തു​ന്ന​ത്.​ ​കി​ലോ​ക്ക് 200​ ​രൂ​പ​യാ​കും​ ​വ​രെ​ ​ഷീ​റ്റ് ​വി​ൽ​ക്കി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​റ​ബ​ർ​ ​ക​ർ​ഷ​ക​ ​സം​ഘ​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​വി​ല​ ​ഉ​യ​രാ​തി​രി​ക്കാ​നു​ള്ള​ ​സം​ഘ​ടി​ത​ ​നീ​ക്ക​മാ​ണ് ​ട​യ​ർ​ ​ലോ​ബി​ ​ന​ട​ത്തു​ന്ന​ത്.​ ​ആ​ർ.​എ​സ്.​എ​സ് ​നാ​ലാം​ ​ഗ്രേ​ഡ് ​റ​ബ​ർ​ ​ബോ​ർ​‌​ഡ് ​വി​ല​ 189​ ​രൂ​പ​യി​ലും​ ​വ്യാ​പാ​രി​ ​വി​ല​ 181​ലും​ ​മാ​റ്റ​മി​ല്ലാ​തെ​ ​നി​ൽ​ക്കു​ന്നു.

പു​തി​യ​ ​വൈ​റ​സ് ​ഭീ​ഷ​ണി

ചൈ​ന​യി​ൽ​ ​പി​ടി​ ​മു​റു​ക്കി​യ​ ​പു​തി​യ​ ​വൈ​റ​സ് ​എ​ച്ച്.​എം.​പി.​വി​യും​ ​ആ​ഗോ​ള​വി​പ​ണി​ക്ക് ​ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.​ ​
ചൈ​ന​യി​ലെ​ ​മാ​ന്ദ്യ​വും​ ​ലോ​ക​ ​റ​ബ​ർ​ ​വി​പ​ണി​യെ​യും​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ചൈ​ന​യി​ൽ​ 203​ൽ​ ​നി​ന്ന്195​ ​രൂ​പ​യാ​യി​ ​വി​ല​ ​താ​ഴ്ന്നു.​ ​ഇ​തി​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ചു​ ​സിം​ഗ​പ്പൂ​ർ,​ ​ബാ​ങ്കോ​ക്ക്,​ ​ടോ​ക്കി​യോ,​​​ ​മ​ലേ​ഷ്യ​ ​തു​ട​ങ്ങി​യ​ ​വി​പ​ണി​ക​ളി​ലും​ ​വി​ല​ ​താ​ഴു​ന്ന​ ​പ്ര​വ​ണ​ത​ ​ഉ​ണ്ടാ​യി.

​ക​റു​ത്ത​ ​പൊ​ന്നി​ന് ​ആ​ശ്വാ​സം

വി​ല​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​കു​രു​മു​ള​ക് ​വി​പ​ണി​ ​ക​ര​ ​ക​യ​റു​ക​യാ​ണ്.​ ​നാ​ലാ​ഴ്ച​ക്ക് ​ശേ​ഷം​ ​കി​ലോ​ക്ക് ​അ​ഞ്ചു​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഡി​മാ​ൻ​ഡ് ​കൂ​ടി​യ​തോ​ടെ​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ക​ച്ച​വ​ട​ക്കാ​രും​ ​ഇ​റ​ക്കു​മ​തി​ ​ക​യ​റ്റു​മ​തി​ ​യൂ​ണി​റ്റു​ക​ളും​ ​മു​ള​ക് ​വാ​ങ്ങാ​ൻ​ ​താ​ത്പ​ര്യം​ ​കാ​ട്ടി​യ​താ​ണ് ​വി​ല​ ​ഉ​യ​രാ​ൻ​ ​കാ​ര​ണം.​ ​ബ്ര​സീ​ൽ​ 100​ ​ഡോ​ള​റും​ ​വി​യ​റ്റ്നാം​ 50​ ​ഡോ​ള​റും​ ​ക​യ​റ്റു​മ​തി​ ​നി​ര​ക്ക് ​ഉ​യ​ർ​ത്തി.
സു​ഗ​ന്ധ​ ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​യി​ൽ​ ​യൂ​റോ​പ്പ് ​ഗു​ണ​നി​ല​വാ​രം​ ​ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​ ​ഹൈ​റേ​ഞ്ച് ​കു​രു​മു​ള​കി​ൽ​ ​ഗു​ണ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​ ​ശ്രീ​ല​ങ്ക​ൻ​ ​കു​രു​മു​ള​ക് ​ക​ല​ർ​ത്തി​ ​വി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ക​യ​റ്റു​മ​തി​യെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ച്ചേ​ക്കും. ഇ​ന്ത്യ​യി​ൽ​ 2024​ൽ​ 50000​ ​ട​ൺ​ ​കു​രു​മു​ള​ക് ​നീ​ക്കി​യി​രി​പ്പു​ണ്ടെ​ന്നും​ ​ഉ​ത്പാ​ദ​നം​ 75000​ ​ട​ൺ​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​കൃ​ഷി​വ​കു​പ്പ് ​പാ​ർ​ല​മെ​ന്റി​ൽ​ ​വെ​ച്ച​ ​ക​ണ​ക്കെ​ങ്കി​ലും​ ​ക​ർ​ഷ​ക​രും​ ​വ്യാ​പാ​രി​ക​ളും​ ​ഇ​ത് ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

കയറ്റുമതി നിരക്ക് ഒരു ടണ്ണിന്

ഇന്ത്യ - 7800 ഡോളർ

ശ്രീലങ്ക- 6900 ഡോളർ

വിയറ്റ്നാം-6700 ഡോളർ

ബ്രസീൽ 7000 ഡോളർ

ഇന്തോനേഷ്യ - 7200 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360