SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

വിലയിൽ റെ​ക്കാ​‌​ഡി​ട്ട് സ്വ​ർ​ണം ​മു​ന്നോ​ട്ട്

gold

കൊ​ച്ചി​:​ ​സ്വ​ർ​ണ​വി​ല​യി​ൽ​ ​വീ​ണ്ടും​ ​വ​ർ​ദ്ധ​ന.​ ​ഈ​ ​മാ​സ​ത്തെ​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കി​ലാ​ണ് ​ഇ​ന്ന​ലെ​യും​ ​വ്യാ​പാ​രം​ ​ന​ട​ന്ന​ത്.​ ​ഗ്രാ​മി​ന് 30​ ​രൂ​പ​യും​ ​പ​വ​ന് 240​ ​രൂ​പ​യും​ ​കൂ​ടി.​ ​ഗ്രാ​മി​ന് 7315​ ​രൂ​പ​യും​ ​പ​വ​ന് 58,​​520​ ​രൂ​പ​യു​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​വി​ല.​ ​പ​ത്തു​ദി​വ​സ​ത്തി​നി​ടെ​ ​പ​വ​ന് 1000ലേറെ​ ​രൂ​പ​യാ​ണ് ​വ​ർ​ദ്ധി​ച്ച​ത്.​ ​പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ 57,​​200​ ​രൂ​പ​യാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഇ​തു​വ​രെ​യു​ള്ള​തി​ൽ​ ​കു​റ​ഞ്ഞ​ ​നി​ര​ക്ക്.​ ​
മു​ന്നേ​റ്റം​ ​തു​ട​ർ​ന്നാ​ൽ,​​​ ​താ​മ​സി​യാ​തെ​ 59,​​000​ ​രൂ​പ​യെ​ന്ന​ ​റെ​ക്കാ​ഡി​ൽ​ ​സ്വ​ർ​ണ​വി​ല​യെ​ത്തു​മെ​ന്ന് ​വി​ദ​ഗ്ദ്ധ​‍​ർ​ ​ക​ണ​ക്ക് ​കൂ​ട്ടു​ന്നു.​ ​രാ​ജ്യ​ത്ത് ​സ്വ​ർ​ണ​നി​ക്ഷേ​പ​വും​ ​സ്വ​ർ​ണ​ ​ഉ​പ​ഭോ​ഗ​വും​ ​ഇ​നി​യും​ ​തു​ട​രു​മെ​ന്നാ​ണ് ​വേ​ൾ​ഡ് ​ഗോ​ൾ​ഡ് ​കൗ​ൺ​സി​ലി​ന്റെ​ ​റി​പ്പോ​‍​ർ​ട്ട്.

വി​ല​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​രാ​ജ്യാ​ന്ത​ര​വി​പ​ണി

സ്വ​ർ​ണ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​രു​ന്ന​ത് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​നെ​ഞ്ചി​ടി​പ്പ് ​ഏ​റ്റു​ന്നു​ണ്ടെ​ങ്കി​ലും​ ​രാ​ജ്യാ​ന്ത​ര​വി​പ​ണി​യാ​ണ് ​സ്വ​ർ​ണ​വി​ല​യി​ലെ​ ​മാ​റ്റ​ത്തെ​ ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​ഡോ​ള​റി​ന്റെ​യും​ ​രൂ​പ​യു​ടെ​യും​ ​വി​നി​മ​യ​ ​നി​ര​ക്ക്,​​​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​എ​ന്നി​വ​യും​ ​സ്വ​ർ​ണ​വി​ല​യെ​ ​സ്വാ​ധീ​നി​ക്കാ​റു​ണ്ട്.​ ​സ്വ​‍​ർ​ണ​ത്തി​ന്റെ​യും​ ​വെ​ള്ളി​യു​ടെ​യും​ 6​ ​ശ​ത​മാ​ന​വും​ ​പ്ലാ​റ്റി​ന​ത്തി​ന്റേ​ത് 6.4​ ​ശ​ത​മാ​ന​വും​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​കേ​ന്ദ്ര​സ​‍​ർ​ക്കാ​ർ​ ​കു​റ​ച്ചി​രു​ന്നു.

ഡോ​ള​റി​നെ​തി​രെ​ ​വി​വി​ധ​ ​ക​റ​ൻ​സി​ക​ളു​ടെ​ ​മൂ​ല്യ​മി​ടി​ഞ്ഞ​തും​ ​ഡോ​ള​ർ​ ​ശ​ക്തി​യാ​ർ​ജി​ച്ച​തും സ്വർണത്തിനോടുള്ള ഇഷ്ടം കൂട്ടി

​യു.​എ​സ് ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​പ​ലി​ശ​നി​ര​ക്ക് ​കു​റ​ച്ച​ത് ​സ്വ​ർ​ണ​നി​ക്ഷേ​പ​ത്തി​ൽ​ ​പ്രി​യം​ ​കൂ​ട്ടി

ഓ​ഹ​രി​വി​പ​ണി​യി​ലെ​ ​ചാ​ഞ്ചാ​ട്ടം​ ​സ്വ​ർ​ണം​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മാ​ണെ​ന്ന​ ​ചി​ന്ത​യു​ണ്ടാ​ക്കി

ഇ​ന്ത്യ​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​കു​റ​ച്ച​ത് ​സ്വ​ർ​ണ​ത്തി​ൽ​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​പ്രേ​ര​ണ​ ​കൂ​ട്ടി

​ഖ​നി​ക​ളി​ൽ​ ​സ്വ​ർ​ണ​ശേ​ഖ​രം​ ​കു​റ​വാ​ണെ​ന്ന​ ​വി​വ​ര​വും​ ​സ്വ​ർ​ണ​ഖ​ന​ന​ത്തി​ൽ​ ​കു​റ​വു​ണ്ടാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യും​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തി​ലേ​ക്ക് ​ന​യി​ക്കു​ന്നു

ചൈനയുടെയും പ്രിയനിക്ഷേപം

പ​ല​വി​ധ​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ട് ​ക​ഴി​ഞ്ഞു​പോ​യ​ത് ​സ്വ​ർ​ണ​ത്തി​ന്റെ​ ​കൂ​ടി​ ​വ​ർ​ഷ​മാ​യി​രു​ന്നു.​ ​പു​തി​യ​ ​റെ​ക്കാ​ഡ് ​വി​ല​ക​ളി​ലേ​ക്ക് ​സ്വ​ർ​ണം​ ​യാ​ത്ര​തു​ട​ങ്ങി​യ​ ​വ​ർ​ഷ​മാ​യി​രു​ന്നു​ 2024.​ ​ഓ​ഹ​രി​വി​പ​ണി​യി​ലെ​ ​ഇ​ടി​വും​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വു​മെ​ല്ലാം​ ​സ്വ​ർ​ണ​ത്തെ​ ​ചൈ​ന​ക്കാ​രു​ടെ​യും​ ​പ്രി​യ​നി​ക്ഷേ​പ​മാ​ക്കി​ ​മാ​റ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360