
കൊച്ചി: സ്ഥിരവരുമാനം നേടി വളരുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന സസ്റ്റൈനബിൾ വെൽത്ത് 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മാക്സ് ലൈഫ് ഇൻഷ്വറൻസ് ലിമിറ്റഡ്. ആക്സിസ് മാക്സ് ലൈഫ് സ്വന്തമായി വികസിപ്പിച്ചെടുത്ത സുസ്ഥിര ലാഭ സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടിന്റെ പ്രവർത്തനം.
വിപണിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 കമ്പനികളുടെ ഓഹരികളിലാണ് ആക്സിസ് മാക്സ് ലൈഫ് സസ്റ്റൈനബിൾ വെൽത്ത് 50 ഇൻഡക്സ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിഫ്റ്റിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. നിലവിൽ ആക്സിസ് മാക്സ് ലൈഫിന്റെ ഓൺലൈൻ യുലിപ് ഉത്പന്നങ്ങളായ ഓൺലൈൻ സേവിംഗ്സ് പ്ലാൻ, ഫ്ലെക്സി വെൽത്ത് അഡ്വാന്റേജ് പ്ലാൻ പോലുള്ളവ വഴി ഈ ഫണ്ടിൽ നിക്ഷേപിക്കാം.
ഔദ്യോഗിക ലോഞ്ചിന് ശേഷം കൂടുതൽ ഉത്പന്നങ്ങളിലേക്ക് ഫണ്ട് വ്യാപിപ്പിക്കും. നിക്ഷേപകരുടെ മാറിമാറി വരുന്ന ആവശ്യങ്ങൾക്കും വിപണിയിലെ ചലനങ്ങൾക്കുമനുസരിച്ച് ലാഭകരമായ പുതിയ നിക്ഷേപമാർഗങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ഫണ്ടെന്ന് കമ്പനിയുടെ ഇ.വി.പിയും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ സച്ചിൻ ബജാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |