SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

ബാ​ബു​ ​ക​ള്ളി​വ​യ​ലി​ൽ​ ​ഐ.​സി.​എ.​ഐ​ ​ സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​അം​ഗം

babu

കൊ​ച്ചി​:​ ​പ്ര​മു​ഖ​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റാ​യ​ ​ബാ​ബു​ ​ഏ​ബ്ര​ഹാം​ ​ക​ള്ളി​വ​യ​ലി​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റ്‌​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ഐ.​സി.​എ.​ഐ​)​ ​സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ലി​ലേ​ക്കു​ ​നാ​ലാം​ ​ത​വ​ണ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​ഡ​ൽ​ഹി​യി​ലെ​ ​ഐ.​സി.​എ.​ഐ​ ​ആ​സ്ഥാ​ന​ത്ത് ​ഫെ​ബ്രു​വ​രി​ 12​ന് ​ബാ​ബു​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​റീ​ജ​ണ​ൽ​ ​കൗ​ൺ​സി​ലി​ലേ​ക്ക് ​എ​റ​ണാ​കു​ള​ത്തെ​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റാ​യ​ ​ദീ​പ​ ​വ​ർ​ഗീ​സും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​യാ​ണ് ​വ​നി​ത​ ​റീ​ജ​ണ​ൽ​ ​കൗ​ൺ​സി​ലെ​ത്തു​ന്ന​ത്.​ 25​ ​വ​ർ​ഷ​മാ​യി​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റാ​യ​ ​ദീ​പ​ ​കെ.​എ​സ്‌.​ഐ.​ഡി.​സി,​ ​മു​ത്തൂ​റ്റ് ​സെ​ക്യൂ​രി​റ്റീ​സ് ​ലി​മി​റ്റ​ഡ് ​എ​ന്നി​വ​യു​ടെ​ ​ഡ​യ​റ​ക്ട​റാ​ണ്.
ഐ.​സി.​എ.​ഐ​യു​ടെ​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​റീ​ജ​ണ​ൽ​ ​കൗ​ൺ​സി​ലി​ൽ​ 2010​ ​-11​ൽ​ ​ചെ​യ​ർ​മാ​നും​ ​തു​ട​ർ​ച്ച​യാ​യി​ ​ഒ​മ്പ​തു​വ​ർ​ഷം​ ​അം​ഗ​വു​മാ​യി​രു​ന്നു​ ​ബാ​ബു.​ ​കെ.​എ​സ്‌.​ഐ.​ഡി.​സി​യു​ടെ​ ​ഡ​യ​റ​ക്ട​റും​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​റീ​ജ​ണ​ൽ​ ​ബോ​ർ​ഡി​ൽ​ ​ഡ​യ​റ​ക്ട​റും​ ​ആ​യി​രു​ന്നു.​ ​ഐ.​സി.​എ.​ഐ​യു​ടെ​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സി​ന്റെ​ ​മു​ൻ​ ​ചെ​യ​ർ​മാ​നാ​ണ്.​ 24​ ​രാ​ജ്യ​ങ്ങ​ളി​ലെ​ 33​ ​അ​ക്കൗ​ണ്ട​ൻ​സി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​വേ​ദി​യാ​യ​ ​ക​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഏ​ഷ്യ​ൻ​ ​ആ​ൻ​ഡ് ​പ​സ​ഫി​ക് ​അ​ക്കൗ​ട്ടാ​ന്റ്സി​ന്റെ​ ​പ​ബ്ലി​ക് ​സെ​ക്ട​ർ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​ണ്. കോ​ട്ട​യം,​ ​പാ​ലാ​ ​വി​ള​ക്കു​മാ​ടം​ ​ക​ള്ളി​വ​യ​ലി​ൽ​ ​പ​രേ​ത​രാ​യ​ ​കെ.​എ.​ ​എ​ബ്ര​ഹാ​മി​ന്റെ​യും​ ​അ​മ്മി​ണി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ആ​ലു​വ​ ​പാ​റ​യ്ക്ക​ൽ​ ​മി​നു​ ​ആ​ണ് ​ഭാ​ര്യ.​ 1991​ ​മു​ത​ൽ​ ​ബാ​ബു​ ​എ.​ ​ക​ള്ളി​വ​യ​ലി​ൽ​ ​ആ​ൻ​ഡ് ​ക​മ്പ​നി​യു​ടെ​ ​മാ​നേ​ജിം​ഗ് ​പാ​ർ​ട്ണ​റാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ICAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360