
ദാവോസ്: ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. നാഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കുവാൻ ലുലു ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ചെയർമാൻ എം.എ. യൂസഫലിയുമായി നടന്ന ചർച്ചകൾക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമൂഹ മാദ്ധ്യമമായ എക്സിൽ അറിയിച്ചു, കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നത സംഘം മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും ലുലു നിക്ഷേപിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി. മുൻസർക്കാരിന്റെ പ്രതികൂല നയങ്ങൾ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനോട് സംസ്ഥാനത്ത് നിക്ഷേപിക്കാൻ നായിഡു അഭ്യർത്ഥിച്ചു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളിലും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാളിലും മുതൽമുടക്കാൻ ലുലു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |