
കൊച്ചി: വയറിംഗ്, കേബിൾ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ വി മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിലും വിപണിയിലെത്തി. ഇലക്ട്രോൺ ബീം ടെക്‌നോളജി ഉപയോഗിക്കുന്ന ഫ്‌ളെക്‌സി വയറുകളും പവർ കേബിളുകളുമാണ് കൊച്ചിയിൽ പുറത്തിറക്കിയത്.
ഷോർട്ട് സർക്യൂട് ഒഴിവാക്കുന്നതും 60 വർഷം ഈടുനിൽക്കുന്നതുമാണ് വയറുകളും കേബിളുകളുമെന്ന് വിമാർക്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ദീപക് ടിക്ലെ പറഞ്ഞു. ഗാർഹിക, വാണിജ്യാവശ്യങ്ങൾക്ക് പുറമെ ആരോഗ്യ, വ്യവസായ, നിർമ്മാണ രംഗത്തിനും അനുയോജ്യമായ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് എ.എൻ. രമേശ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |