
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വെൽത്ത് മാനേജ്‌മെന്റ് കമ്പനിയായ സ്‌ക്രിപ്‌ബോക്‌സ് വിപണി വകസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആദ്യ ഓഫീസ് കൊച്ചിയിൽ തുറന്നു. പ്രാദേശികമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സമഗ്ര വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമാകുന്ന മ്യൂച്വൽ ഫണ്ടുകൾ, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾ (പി.എം.എസ്), ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (എ.ഐ.എഫ്) തുടങ്ങിയ നിക്ഷേപ സേവനങ്ങളാണ് സ്‌ക്രിപ്ബോക്‌സ് നൽകുന്നത്. കമ്പനിയുടെ ഫിനാൻഷ്യൽ സർവീസസ് വൈസ് പ്രസിഡന്റ് ദീപാലി ജോസ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ആഗോള വിപണിയിലെ ചലനങ്ങളറിയാവുന്ന വിദ്യാസമ്പന്നരായ ഉപഭോക്താക്കൾ കൊച്ചിയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയാണെന്ന് സ്‌ക്രിപ്‌ബോക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ അതുൽ ശിംഘൽ പറഞ്ഞു.
സ്‌ക്രിപ്‌ബോ്ക്‌സിന്റെ കൊച്ചി ഓഫീസ് വൈവിദ്ധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സമഗ്ര വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങളാണ് നൽകുന്നത്. വ്യക്തിഗത ഫിനാൻഷ്യൽ പ്ലാനിംഗ്, പോർട്ട്‌ഫോളിയോ ഒപ്‌ടിമൈസേഷൻ, റിസ്‌ക് പ്രൊഫൈലിംഗ്, അസറ്റ് അലോക്കേഷൻ തുടങ്ങി ഓരോ നിക്ഷേപകന്റേയും ശീലം, സാമ്പത്തിക ലക്ഷ്യങ്ങൾ, ജീവിത ഘട്ടം എന്നിവ അനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |