
കോട്ടക്കൽ: ആര്യവൈദ്യശാലയുടെ 81-ാമത് സ്ഥാപക ദിനാഘോഷം ജനുവരി 30ന് രാവിലെ പത്തിന് ആര്യവൈദ്യശാല ഒ.പി പരിസരത്ത് നെതർലാൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ പ്രൊഫ. വേണു രാജാമണി ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയർ അദ്ധ്യക്ഷത വഹിക്കും.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് വൈദ്യരത്നം പി.എസ്. വാരിയർ സ്മാരകപ്രഭാഷണം നിർവഹിക്കും. സാഹിത്യനിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തും. അർഹരായ വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളുടെയും സ്‌കോളർഷിപ്പുകളുടെയും വിതരണം മാനേജിംഗ് ട്രസ്റ്റി നിർവഹിക്കും.വൈകിട്ട് നാലരയ്ക്ക് ജീവനക്കാരുടെ കലാസായാഹ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |