
കൊച്ചി: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 152 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 150 കോടിയായിരുന്നു. മൊത്തം നിക്ഷേപം 22 ശതമാനം ഉയർന്ന് 33,407 കോടി രൂപയായി. പ്രവർത്തന ലാഭം 13 ശതമാനം വർദ്ധിച്ച് 221 കോടി രൂപയിലെത്തി. മൊത്തം വായ്പ 26 ശതമാനം വർധിച്ച് 28,639 കോടി രൂപയിലെത്തി.
സ്വർണ വായ്പ 36 ശതമാനം വളർച്ചയോടെ 13,018 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 375 കോടി രൂപയാണ്.
പണലഭ്യത അനുപാതത്തിലും മൂലധന ആസ്തിയിലും ബാങ്ക് മികച്ച നിലയിലാണ്. കഴിഞ്ഞ പാദത്തേക്കാൾ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി 1.58 ശതമാനത്തിലേക്ക് താഴ്ന്നു, അറ്റ നിഷ്‌ക്രിയ ആസ്തി 0.64 ശതമാനത്തിലേക്ക് കുറഞ്ഞു.
വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പ്രവർത്തന മികവ് നേടാനായെന്ന് സി.എസ്.ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രലായ് മൊണ്ടൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |