
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഫെഡറൽ ബാങ്ക് 1569 കോടി രൂപ പ്രവർത്തനലാഭം നേടി റെക്കാഡിട്ടു. വരുമാനം കുറഞ്ഞതും ഉയർന്ന റിസ്കുമുള്ള ആസ്തികൾ ഒഴിവാക്കിയിട്ടും വായ്പകളിൽ 15 ശതമാനവും നിക്ഷേപങ്ങളിൽ 11 ശതമാനവും വളർച്ച നേടാനായെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയൻ പറഞ്ഞു. റീട്ടെയിൽ ഉപഭോക്താക്കളിൽ ശ്രദ്ധയൂന്നി മികച്ച വളർച്ച നേടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അവലോകന കാലയളവിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 955.44 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 13.21 ശതമാനം വർദ്ധിച്ച് 4,96,745 കോടി രൂപയിലെത്തി. നിക്ഷേപം 2,66,375 കോടി രൂപയായി ഉയർന്നു.
അറ്റപലിശ വരുമാനം 2431.34 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2123.36 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാനും ബാങ്കിന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |