SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

കയറ്റുമതിയിൽ തിളങ്ങാൻ ഇളവുകളുമായി കേരളം

kerala-exports

കയറ്റുമതിക്കാർക്കായി പ്രോത്സാഹന നയത്തിന് അംഗീകാരം

തിരുവനന്തപുരം: ആഗോള വിപണിയിലെ സാദ്ധ്യതകൾ ഉപയോഗിച്ച് മുന്നേറാൻ പുതിയ കയറ്റുമതി പ്രോത്സാഹന നയത്തിന് കേരള മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ പ്രധാന കയറ്റുമതി ഹബായി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ട് സബ്സിഡികളും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാെപ്പം അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും.

ദേശീയ അന്തർദേശീയ വ്യാപാര മേളകൾ, എക്‌സിബിഷനുകൾ, ബയർസെല്ലർ മീറ്റുകൾ എന്നിവയിൽ പങ്കെടുക്കുന്ന കയറ്റുമതിക്കാരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവർഷം രണ്ട് ലക്ഷം രൂപ പരിധിയിൽ 75 ശതമാനം റീഇംബേഴ്സ്‌മെന്റിലൂടെ സബ്സിഡി നൽകും.

ഗവേഷണ, വികസന നടപടികൾ, ബ്രാൻഡിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി കയറ്റുമതിക്കാർക്ക് സാമ്പത്തിക സഹായവും സബ്സിഡിയും നൽകുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും. കയറ്റുമതിക്കാരെ ആഗോള ബയർമാരുമായി ബന്ധിപ്പിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഈ പോർട്ടൽ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും.

പശ്ചാത്തല വികസനത്തിന് സബ്‌സിഡി

കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകളിൽ അടിസ്ഥാനസൗകര്യം ഒരുക്കാൻ നിക്ഷേപത്തിന്റെ 25 ശതമാനം ഒറ്റത്തവണ സബ്സിഡി ലഭിക്കും. തുറമുഖങ്ങളിലെ ഗതാഗത ചാർജുകൾ, ഹാൻഡ്ലിംഗ് ചാർജുകൾ തുടങ്ങിയ ലോജിസ്റ്റിക് ചെലവുകളുടെ 50 ശതമാനം റീഇംബേഴ്സ്‌മെന്റായി ലഭിക്കും.

ആനുകൂല്യ പെരുമഴ

1.കയറ്റുമതിക്കാവശ്യമായ ഡോക്യുമെന്റേഷൻ സർട്ടിഫിക്കേഷനുകൾ, ഗുണനിലവാര പരിശോധന എന്നിവ ഒരുക്കുന്ന ചെലവിന്റെ 50 ശതമാനം വരെ രണ്ട് വർഷത്തേക്ക് സബ്സിഡി

2.ചെറുകിട,ഇടത്തരം കയറ്റുമതിക്കാർക്കായി കൺസോർഷ്യമോ ക്ലസ്റ്ററുകളോ രൂപീകരിക്കാൻ പ്രോത്സാഹനം. സംയുക്ത വിപണന സംരംഭങ്ങൾ, വ്യാപാര ഷോകളിലെ പങ്കാളിത്തം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കായി ഈ കൺസോർഷ്യങ്ങൾക്ക് സാമ്പത്തികസഹായം

3. ചെക്ക് ഗേറ്റുകളിൽ അതിവേഗം ചരക്ക് കടത്തിവിടാൻ മികച്ച ട്രാക്ക് റെക്കോർഡുള്ള സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് കാർഡ് നൽകും

പ്രത്യേക പരിഗണനയുള്ള ഉത്പന്നങ്ങൾ

സുഗന്ധവ്യഞ്‌ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, ഫാർമ, കെമിക്കൽസ്, തുണിത്തരങ്ങൾ, പ്രതിരോധ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ആയുർവേദം, ഐ.ടി. ആരോഗ്യം എന്നീ മേഖലകളിലെ കയറ്റുമതിക്ക് പ്രത്യേക പരിഗണന നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360