
കൊച്ചി: ലാർജ്, മിഡ്, സ്മാൾക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീം ബജാജ് ഫിൻസെർവ് മൾട്ടി ക്യാപ് ഫണ്ട് പുറത്തിറക്കി. ഫണ്ട് സബ്സ്ക്രിപ്ഷൻ ഫെബ്രുവരി 20ന് അവസാനിക്കും. ഈ ഫണ്ട് വൻകിട, ഇടത്തരം, ചെറുകിട കമ്പനികളിൽ സന്തുലിതമായി നിക്ഷേപം നടത്തി മറ്റുള്ളവർ നഷ്ടപെടുത്തുന്ന അവസരങ്ങൾ തിരിച്ചറിയുന്നതിലൂടെ മികച്ച ദീർഘകാല വരുമാനം കൈവരിക്കുകയെന്നതാണ് മൾട്ടി ക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്. ബജാജ് ഫിൻസെർവ് മൾട്ടി ക്യാപ് ഫണ്ട് നിക്ഷേപകർക്ക് അവഗണിക്കപ്പെട്ടിരിക്കുന്ന ആസ്തികളിലെ മറഞ്ഞിരിക്കുന്ന മൂല്യം നേടിയെടുക്കാനുള്ള അവസരം നഅകുന്നതാണെന്ന് ബജാജ് ഫിൻസെർവ് എ.എം.സി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗണേഷ് മോഹൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 500 രൂപയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |